പഞ്ചസാര വില കുറയുമെന്ന് പവാര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 18 ജനുവരി 2010 (13:12 IST)
ഹോള്‍സെയില്‍ വിപണിയില്‍ കുറഞ്ഞതായും റീട്ടെയില്‍ വിപണിയില്‍ വരും ദിവസങ്ങളില്‍ വിലക്കുറവ് അനുഭവപ്പെടുമെന്നും കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍. ഭക്‍ഷ്യ വിലപ്പെരുപ്പത്തെ തുടര്‍ന്ന് നാണയപ്പെരുപ്പം 7.3 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് പവാറിന്‍റെ പ്രതികരണം. തലസ്ഥാനത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബറില്‍ ഭക്‍ഷ്യ വിലപ്പെരുപ്പം 20 ശതമാനത്തിനടുത്തെത്തിയിരുന്നു. കഴിഞ്ഞയാഴ്ച 17.28 ശതമാനമാണ് ഭക്‍ഷ്യ വിലപ്പെരുപ്പം. ഭക്‍ഷ്യ വിലപ്പെരുപ്പത്തില്‍ കുറവുണ്ടായായ നാണയപ്പെരുപ്പവും കുറയുമെന്നാണ് കണക്കുകൂട്ടല്‍.

പഞ്ചസാര വില ക്രമാതീതമായി കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്ത ഡിസംബര്‍ വരെ പഞ്ചസാരയുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :