റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് വര്‍ധിപ്പിച്ചത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി. എന്നാല്‍ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചതുകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രണബ് പറഞ്ഞു.
റിപ്പോ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായാണ് റിസര്‍വ് ബാങ്ക് ഇന്ന് വര്‍ധിപ്പിച്ചത്. റിവേഴ്സ് റിപ്പോ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായുമാണ് ഉയര്‍ത്തിയത്.
പണപ്പെരുപ്പം ഉയര്‍ത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. 2010 മാര്‍ച്ചിനുശേഷം ഇത് പതിമൂന്നാം തവണയാണ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്.