നിക്ഷേപം ആകര്‍ഷിക്കാന്‍ ആഹ്വാനം

PROPRO
രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ശ്രമിക്കണമെന്ന് കേന്ദ്രമന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടു.

കാനറ ബാങ്കിന്‍റെ ആയിരാമത്‌ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കവേയാണ് ചിദംബരം ഇത് പറഞ്ഞത്. ഇതിനായി ചെലവ് കുറഞ്ഞ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

നിലവിലെ ഉപഭോക്താക്കളുടെ വായ്‌പാ ബാധ്യത കുത്തനെ ഉയരുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് ചെലവ് കുറഞ്ഞ നിലയിലുള്ള നിക്ഷേപം ആകര്‍ഷിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടത്. ആര്‍.ബി.ഐ സാമ്പത്തിക നിയന്ത്രണ നടപടിള്‍ വന്നതോടെ പ്രവര്‍ത്തന ചെലവ്‌ വര്‍ധിച്ചതിനാല്‍ ബാങ്കുകള്‍ തിരക്കിട്ട്‌ പലിശ നിരക്ക്‌ കൂട്ടിയ സാഹചര്യത്തിലാണ് ധനമന്ത്രി ഇത് പറഞ്ഞത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍.ബി.ഐ റിപ്പോ നിരക്കും ധന അനുപാതവും ഉയര്‍ത്തിയത്‌ ബാങ്കുകളുടെ ലാഭ ക്ഷമതയില്‍ വന്‍ തോതിലുള്ള സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന സാഹചര്യത്തില്‍ ധനമന്ത്രിയുടെ ഈ ആവശ്യം എത്രകണ്ട് ഫലപ്രദമാവും എന്ന് കാണേണ്ടിയിരിക്കുന്നു.

ബാങ്കുകളുടെ അക്കൗണ്ടുകളില്‍ 40 ശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കണമെന്ന്‌ ധനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാനായി ബിസിനസ്‌ കറസ്‌പോണ്ടന്റുകളെ നിയമിക്കുക, മികച്ച സാങ്കേതിക വിദ്യ ഉപയോഗിക്കുക എന്നിവയും ബാങ്കുകളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു.
ബാംഗ്‌ളൂര്‍| WEBDUNIA| Last Modified ശനി, 2 ഓഗസ്റ്റ് 2008 (10:00 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :