നിക്ഷേപ തട്ടിപ്പിന് 7 വര്‍ഷം തടവ്!

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 21 ഏപ്രില്‍ 2012 (11:24 IST)
PRO
PRO
മണി ചെയിന്‍ എന്ന പേരിലും മറ്റും വന്‍ തട്ടിപ്പുകള്‍ നടത്തുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ പാഠം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത്തരം തട്ടിപ്പുവീരന്മാര്‍ക്ക് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന നിയമമാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്.

പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഇന്‍‌വെസ്റ്റേഴ്സ് ബില്‍ 2012 എന്ന് പേരുള്ള ഈ നിയമം ഉടന്‍ നടപ്പാക്കാനാണ് ശ്രമം. ഇതിനായുള്ള ഓര്‍ഡിനന്‍സിന്റെ കരടിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.

ക്രമക്കേട് കണ്ടെത്തിയാന്‍ തട്ടിപ്പ് സ്ഥാപനത്തിന്റെ ഉടമയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത്തരം കേസുകള്‍ക്കായി പ്രത്യേക കോടതിയും രൂപീകരിക്കും.

ഈയടുത്തകാലത്ത് വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമായി കോടികളുടെ തട്ടിപ്പുകള്‍ നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :