ടാറ്റയുടെ 'നാനോ കാര്‍ ഇക്കൊല്ലം തന്നെ കേരള വിപണിയിലിറക്കുമെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ് സ്യല്‍ - പാസഞ്ചര്‍ കാര്‍ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് എസ്. കൃഷ്ണന്‍ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ടാറ്റ മോട്ടോഴ്സ് കാര്‍ ഉല്‍പാദനം കുറച്ചിട്ടില്ലെന്നും എന്നാല്‍ വാണിജ്യ വാഹന ഉല്‍പാദനത്തില്‍ കുറവു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ മോട്ടോഴ്സിന്‍റെ പാലക്കാട്ടെ കാര്‍ ഡീലര്‍ഷിപ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു എസ്. കൃഷ്ണന്‍.
കേരളത്തിലെ കാര്‍ വിപണി മുന്നേറ്റത്തിന്‍റെ പാതയിലാണെന്ന് പറഞ്ഞ എസ്. കൃഷ്ണന്‍ ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തിന്‍റെ കാര്‍ വിപണിയെ ബാധിച്ചിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്‍റെ കാര്‍ വിപണിയില്‍ എട്ടു മുതല്‍ 10% വരെ വളര്‍ച്ച രേഖപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സാമ്പത്തിക മാന്ദ്യം രൂക്ഷമായത് മൊത്തം വിപണിയെ ബാധിച്ചതായി കൃഷ്ണന്‍ പറഞ്ഞു. ദേശീയ തലത്തില്‍ വാഹന വില്‍പന കുറഞ്ഞിട്ടുണ്ടെന്നും അദേഹം പറഞ്ഞു. എന്നാല്‍ ബാങ്കുകള്‍ വായ്പകളുടെ പലിശ നിരക്ക് കുറച്ചു തുടങ്ങിയതോടെ വിപണിയില്‍ ഉണര്‍വുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.