നടപ്പ് വര്‍ഷം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചവരില്‍ അനില്‍ അംബാനിക്ക് ഒന്നാം സ്ഥാനം. ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് 2009 സാമ്പത്തിക വര്‍ഷത്തില്‍ 31.9 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് അനില്‍ അംബാനി നേരിട്ടത്.
നേരത്തെ 2008ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യക്തികളുടെ പട്ടികയില്‍ ആറാമതായിരുന്നു അനില്‍. റിലയന്‍സ് ഗ്രൂപ്പിന്‍റെ ടെലികോം, ഫിനാന്‍സ് എന്നീ വകുപ്പുകളുടെ ഉടമയായ അനില്‍ പുതിയ റിപ്പോര്‍ട്ടനുസരിച്ച് മുപ്പത്തിനാലാം സ്ഥാനത്താണ്. നഷ്ടത്തിന്‍റെ കാര്യത്തില്‍ സഹോദരന്‍ മുകേഷ് അംബാനിയുടെ സ്ഥിതിയും ഏറെ മെച്ചപ്പെട്ടതല്ല. മൊത്ത വരുമാനത്തിന്‍റെ പകുതിയോളം നഷ്ടമാണ് ഈ വര്‍ഷം മുകേഷും, സ്റ്റീല്‍ നിര്‍മ്മാതാവായ ലക്ഷ്മി മിത്തലും നേരിട്ടത്.
മുകേഷ് അംബാനിയുടെ ആകെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ 43 ബില്യണ്‍ ഡോളറില്‍ നിന്ന് 19.5 ബില്യണ്‍ ഡോളറായി ചുരുങ്ങി. രണ്ട് സ്ഥാനം ഇടറി ഏഴാമതായെങ്കിലും ലക്ഷ്മി മിത്തലിനെ മറികടക്കാന്‍ മുകേഷിനായി. 45 ബില്യണില്‍ നിന്ന് 19.3 ബില്യണ്‍ ഡോളറായി വരുമാനം കുറഞ്ഞതോടെ മിത്തലിന്‍റെ സ്ഥാനം നാലില്‍ നിന്ന് എട്ടായി. പട്ടികയിലുള്ള 793 ആളുകളുടെ അകെ വരുമാനത്തില്‍ 23 ശതമാനവും ഇടിയുന്നത് കഴിഞ്ഞ വര്‍ഷത്തില്‍ മാത്രമാണ്.
വാഷിംഗ്ടണ്‍|
WEBDUNIA|
ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച സമ്പന്നരുടെ ലിസ്റ്റില്‍ ലക്ഷ്മി മിത്തലും മുകേഷ് അംബാനിയും അനില്‍ അംബാനിയും യഥാക്രമം നാലും അഞ്ചും ആറും സ്ഥാനത്താണ്.