ത്രീജി ലേലം വീണ്ടും നീട്ടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (15:38 IST)
ത്രീജി സ്പെക്ട്രം ലേലം കേന്ദ്ര സര്‍ക്കാര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടി. സ്പെക്ട്രം ലഭ്യമായ ശെഷം ലേലം ആരംഭിച്ചാല്‍ മതിയെന്ന നിയമമന്ത്രി വീരപ്പ മൊയ്‌ലിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് സ്പെക്ട്രം ലേലം നീട്ടിയതെന്ന് ടെലികോം വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ലേലം നീട്ടിയത് സംബന്ധിച്ച് ടെലികോം മന്ത്രി എ രാജ പ്രതികരിച്ചിട്ടില്ല.

അടുത്ത സാമ്പത്തിക വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ മാത്രമേ ലേലം നടക്കുകയുള്ളൂവെന്നാണ് ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ സമയമാകുമ്പോഴേക്ക് മാത്രമേ സ്പെക്ട്രം ലഭ്യമാകൂ എന്നാണ് സൂചന. 35000 കോടി രൂപയാണ് ത്രീജി ലേലത്തിലൂടെ സര്‍ക്കാര്‍ പ്രതീ‍ക്ഷിക്കുന്നത്.

ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള എം‌‌പവേര്‍ഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് നാല് ടെലികോം കമ്പനികള്‍ക്ക് ത്രീജി സേവനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ത്രീജി ലേലം നീട്ടിയത് സര്‍ക്കാരിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :