ത്രീ ജി ഓപ്പറേഷന്‍ പങ്കാളികള്‍ക്കൊപ്പം: എയര്‍ടെല്‍

ബീജിംഗ്| WEBDUNIA| Last Modified ശനി, 10 ഏപ്രില്‍ 2010 (15:44 IST)
PRO
ത്രീ‍ ജി സേവനത്തിനും എയര്‍ടെല്ലിനൊപ്പം പങ്കാളികള്‍ ഉണ്ടായിരിക്കുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വീഡനിലെ എറിക്സണും, നോകിയ സീമെന്‍സുമാണ് എയര്‍ടെല്ലിന്‍റെ പങ്കാളികള്‍. ഇവരുടെ സഹകരണത്തോടെയായിരിക്കും ത്രീ ജി സേവനവും നടത്തുകയെന്ന് രാജന്‍ മിത്തല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ത്രീ ജി ലേല നടപടികള്‍ ആരംഭിച്ചത്. ലേലത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ എയര്‍ടെല്‍ വ്യക്തമാക്കിയിരുന്നു.

കുവൈത്ത് കമ്പനിയായ സെയിന്‍ ടെലികോമിന്‍റെ ആഫ്രിക്കന്‍ ആസ്തികള്‍ ഏറ്റെടുക്കുന്നതില്‍ യാതൊരു തടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :