തെരഞ്ഞെടുക്കൂ‍ സ്വന്തം ക്രിക്കറ്റ് ടീമിനെ...

WEBDUNIA|
PRO
PRO
ഐ പി എല്‍ ക്രിക്കറ്റില്‍ ആവേശത്തിരമാല ആഞ്ഞടിക്കുകയാണ്. മത്സരത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ആരാധകര്‍. ഈ ആവേശക്കളിയില്‍ അലിയുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നിയേക്കും. എനിക്കും സ്വന്തമായി ഒരു ടീം ഉണ്ടെങ്കില്‍?. പക്ഷേ ഷാരൂഖിനെയോ പ്രീതിയെയോ മല്യയെയോ പോലെ കോടികള്‍ ഒഴുക്കാന്‍ എല്ലാവര്‍ക്കുമാകില്ലല്ലോ എന്ന സാമാന്യ തത്വത്തില്‍ വിശ്വസിച്ച് ആ ആഗ്രഹം മനസ്സില്‍ ഒതുക്കുന്നവരാകും ഇവര്‍.

ഇക്കൂട്ടര്‍ അങ്ങനങ്ങ് ദു:ഖിക്കാന്‍ വരട്ടെ. നിങ്ങള്‍ക്കും സ്വന്തമാക്കാം സ്വന്തം ടീമിനെ. അതിന് കോടികളൊന്നും വേണ്ട. പക്ഷേ കമ്പ്യൂട്ടറിലാകും നിങ്ങള്‍ക്ക് ടീമിനെ ലഭിക്കുകയെന്ന് മാത്രം. ഫാന്റസി ക്രിക്കറ്റ് എന്നാണ് ഇതിന്റെ പേര്.

സ്വന്തം ഇഷ്ടപ്രകാരം ടീം അംഗങ്ങളെ തെരഞ്ഞെടുക്കാം. സ്വന്തം തന്ത്രങ്ങളും രീതികളും ഉപയോഗിച്ച് കളി ജയിക്കുകയും ആകാം. അന്താരാഷ്‌ട്ര താരങ്ങളുടെ പേരും രൂപവുമാകും ഫാന്റസി ക്രിക്കറ്റ് ഗെയിമിലെ താരങ്ങള്‍ക്കുമുണ്ടാകുക. യാഥാത്ഥ താരത്തിന്റെ അതേ തിളക്കവും ഇവര്‍ക്കുണ്ടാകും. സാഹചര്യത്തിനും എതിരാളിക്കും പിച്ചിനുമനുസരിച്ച്‌ ടീമിനെ തെരഞ്ഞെടുക്കാം. കീബോര്‍ഡിലെ വിരലുകളുടെ ചലനത്തില്‍ മികവു കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഒരു ചാമ്പ്യന്‍ ടീമിന്റെ ഉടമയാകാം.

പുതിയ ക്രിക്കറ്റില്‍ യഥാര്‍ത്ഥ താരങ്ങള്‍ക്കും നേട്ടമുണ്ട്‌. സ്വന്തം സൈബര്‍ രൂപങ്ങള്‍ ഉപയോഗിക്കുന്നതിന്‌ കമ്പനികളില്‍ നിന്ന്‌ ഇവര്‍ക്ക് പണം ഈടാക്കാനാകും.

ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയതോടെ ഈ ഗെയിമിന് ആരാധകര്‍ ഏറെയാണ്. 20 ലക്ഷം പേരാണ്‌ ഇന്റര്‍നെറ്റിലൂടെ ഇപ്പോള്‍ ദിവസവും ഗെയിം കളിക്കുന്നത്‌ . രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുളളില്‍ 30 കോടി ഉപഭോക്‌താക്കളെയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഐബിഐബി‌ഒ, സെപാക്, ഇന്ത്യന്‍ ഫാന്റസി ലീഗ്, ഇ‌എസ്പി‌എന്‍ ക്രിക് ഇന്‍‌ഫോ ഫാന്റസി ക്രിക്കറ്റ്, ഹംഗമാമ, ഡ്രീം 11 എന്നിവയാണ് സൈബര്‍ ക്രിക്കറ്റ് ഗെയിംസ് രംഗത്തുള്ളത്.

ഈ സ്വപ്ന ക്രിക്കറ്റ്‌ യഥാര്‍ത്ഥ ക്രിക്കറ്റിനെ തോല്‍പ്പിക്കുമെന്നാണ്‌ ഡ്രീം11 ഗെയിമിംഗിന്റെ ചെയര്‍മാന്‍ ഹര്‍ഷ്‌ ജയിന്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :