തലായി മത്സ്യബന്ധന തുറമുഖം ആറുമാസംകൊണ്ട് യാഥാര്‍ഥ്യമാക്കുമെന്നും പുതുക്കിയ മതിപ്പുചെലവിന് കേന്ദ്രാനുമതി ലഭിച്ചുവെന്നും മന്ത്രി കെ.ബാബു അറിയിച്ചു.
2007ല്‍ പദ്ധതിക്കായി 19 കോടി 70 ലക്ഷംരൂപയുടെ മതിപ്പു ചെലവാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴത് 35.45 കോടിരൂപയുടേതാണ്. പാതി കേന്ദ്രവും പാതി സംസ്ഥാനവും വഹിക്കുക എന്ന ധാരണപ്രകാരം ഇനി എട്ടുകോടി പതിനേഴരലക്ഷംരൂപകൂടി കേന്ദ്രത്തില്‍നിന്ന് ലഭ്യമാവും.
ലേലഹാള്‍, വാര്‍ഫ് എന്നിവയുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. അനുബന്ധ റോഡ്, ഹാര്‍ബര്‍ സൈറ്റിലെ പൂഴിവാരുന്ന ജോലി, കടല്‍ഭിത്തി കെട്ടല്‍ എന്നിവ ഇനി നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മന്ത്രി ശരത് പവാറുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് പുതുക്കിയ മതിപ്പുചെലവിന് അംഗീകാരം ലഭിച്ചത്.