തമിഴ്നാട്ടില്‍ 1500 കോടിക്ക് സെസ് മേഖല

ചെന്നൈ| WEBDUNIA| Last Modified ശനി, 7 ജൂലൈ 2007 (09:33 IST)

തമിഴ്നാട്ടിലെ പെരുമ്പാലൂര്‍ ജില്ലയില്‍ പ്രത്യേക സാമ്പത്തിക മേഖല നിര്‍മ്മിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടു. ഹൈദരാബാദ് ആസ്ഥാനമായുള്ള ജി.വി.കെ ഗ്രൂപ്പുമായാണ് ഇത് സംബന്ധിച്ച് കരാര്‍ ഒപ്പിട്ടത്.

പെരുമ്പാലൂര്‍ ജില്ലയില്‍ 3,000 ഏക്കര്‍ സ്ഥലത്താവും പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുക. ഇതിനായി വരുന്ന മുതല്‍മുടക്ക് 1,500 കോടി രൂപയാണ്.

തമിഴ്നാട് സര്‍ക്കാരിനു വേണ്ടി തമിഴ്നാട് വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.രാമസുന്ദരവും ജി.വി.കെ പവര്‍ ആന്‍റ് ഇന്‍ഫ്രാസ്‌ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ ജി.വി.കൃഷ്ണ റെഡ്ഡിയും കരാറില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രി എം.കരുണാനിധിയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.

ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ 50,000 ആളുകള്‍ക്ക് നേരിട്ട് ഇവിടെ ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. 2009 ഓടെ ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്‍ഷ്യമിടുന്നത്. അടുത്ത പത്ത് വര്‍ഷത്തിനിടെ ഈ പദ്ധതിയില്‍ 5,000 കോടി രൂപയുടെ നിക്ഷേപം കൂടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :