ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 19 ജനുവരി 2011 (15:24 IST)
രാജ്യത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ കാര്യമായി വ്യത്യാസമുള്ളതിനാലാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രിയം കൂടുന്നത്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാമെന്നത് ഡീസല്‍ വാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
നിലവില്‍ ഡീസലിനെക്കാളും 20 രൂപ കൂടുതലാണ് പെട്രോളിന്. കുറേ നാളുകളായി ഇരുഇന്ധനങ്ങളുടെയും വിലയില്‍ കാര്യമായി വ്യത്യാസം തുടരുകയാണ്. ഇതിനാല്‍ കൂടുതല്‍ ആള്‍ക്കാരും ഇപ്പോള്‍ ഡീസല്‍ വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ഡീസല്‍ വാഹനങ്ങളുടെ മികച്ച ഇന്ധനക്ഷമതയും ഇതിന് ഒരു കാരണമാണ്.
പെട്രോള്‍ - ഡീസല്‍ വിലയിലുള്ള കാര്യമായ അന്തരം തുടര്‍ന്നും നിലനില്‍ക്കുകയാണെങ്കില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് മാരുതി സുസുക്കി, ഹുണ്ടായി, ടൊയോട്ടോ തുടങ്ങിയ കാര്‍ കമ്പനികളിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍, മൊത്തം കാര്‍ വില്‍പ്പനയില്‍ 28 ശതമാനമാണ് ഡീസല്‍ വാഹനങ്ങളുടെ സംഭാവന. 2005-06 കാലയളവില്‍ ഇത് 23ശതമാനമായിരുന്നു.