ഡീസല്‍ ബീറ്റ് ഇന്ത്യയില്‍

ന്യൂഡല്‍ഹി| WEBDUNIA|
യു എസ് കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സിന്റെ ബീറ്റിന്റെ ഡീസല്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 4.29 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

ജനറല്‍ മോട്ടോര്‍സിന്റെ, ബാംഗ്ലൂരിലെ ടെക്നികല്‍ സെന്ററിലാണ് ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായി ബീറ്റിന്റെ ഡീസല്‍ പതിപ്പ് അണിയിച്ചൊരൊക്കിയിരിക്കുന്നത്. 1.0 ലിറ്ററിന്റെ ഡീസല്‍ എഞ്ചിനാണ് ഇതിനുള്ളത്.

ബീറ്റ് ഡീസലിന് മൂന്ന് വേരിയന്റുകളാണുള്ളത്. ഒരു ലിറ്ററിന് 24 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.

കമ്പനിയുടെ മറ്റൊരു ചെറുകാറായ സ്പാര്‍ക്കിന്റെ ഡീസല്‍ പതിപ്പും പുറത്തിറക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :