ടെലികോം മേഖലയില്‍ റിലയന്‍സ് കുതിക്കുന്നു

WEBDUNIA|
PRO
PRO
വ്യാവസായിക മേഖലയില്‍ നടപ്പിലാക്കിയ ബാക്ക്‌വേഡ് ഇന്റഗ്രേഷന്‍ നയങ്ങള്‍ വിപണിയുടെ വിവിധതലങ്ങളില്‍ ചുവടുറപ്പിക്കാന്‍ റിലയന്‍സിന് ഏറെ സഹായകരമായി മാറി. വിപണിയില്‍ അത്ഭുതവഹമായ വളര്‍ച്ചയുടെ മാര്‍ഗങ്ങള്‍ വെട്ടിത്തെളിക്കുമ്പോഴും വൈവിധ്യമാര്‍ന്ന വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കുമ്പോഴും തന്റെ തത്വശാസ്‌ത്രങ്ങളും സംസ്‌ക്കാരവും നിലനിര്‍ത്താന്‍ മുകേഷ് അംബാനിയ്‌ക്കായി. ചില്ലറ വില്‍പ്പന മേഖലയില്‍ ചുവടുറപ്പിച്ചതിന് ശേഷം എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത് ടെലികോം മേഖലയിലേക്കുള്ള റിലയന്‍സിന്റെ കടന്ന് വരവായിരുന്നു. വൈവിധ്യവത്‌ക്കരണ നയങ്ങളെ വിമര്‍ശകര്‍ പുച്ഛിച്ച് തള്ളിയെങ്കിലും വിപണിയിലെ മറ്റ് മത്‌സരാര്‍ത്ഥികള്‍ക്ക് ഇത് കടുത്ത വെല്ലുവിളി തന്നെ സൃഷ്ടിച്ചു.

നിലവില്‍ ഇന്ത്യയിലുടനീളം വ്യാപിച്ച് കിടക്കുന്ന ബ്രോഡ്‌ബാന്‍ഡ് വയര്‍ലെസ് ആക്‍സസ് ഉള്ള ഏക കമ്പനിയാണ് RIL. കൂടാതെ 4G സേവനങ്ങളും കൂടാതെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് RIL ഉടന്‍ ലഭ്യമാക്കും. ക്രെഡിറ്റ് സ്വിസിയുടെ റിപ്പോര്‍ട്ട് പ്രകാരം ടെലികോം രംഗത്തെ പ്രവേശനം ഈ മേഖലയില്‍ സുപ്രധാനമായ രണ്ട് മാറ്റങ്ങള്‍ക്ക് വഴി തുറക്കും: ഒന്ന് 2G ലേല നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകും മറ്റൊന്ന്, ടെലികോം മേഖലയിലെ മത്‌സരം കൂടുതല്‍ ശക്തമാകും. നിലവിലെ അവസ്ഥകള്‍ കണക്കിലെടുക്കുകയാണെങ്കില്‍ വിപണിയില്‍ ഉണ്ടാകുന്ന മത്‌സരം ദീര്‍ഘ കാലം നീണ്ടുനില്‍ക്കാനാണ് സാധ്യത. 2 ജി സ്‌പെക്‍‌ട്രം ലേലം നേടുന്നതിനുള്ള ശക്തമായ പടയൊരുക്കങ്ങള്‍ ഈ മേഖലയില്‍ അനിഷേധ്യ സാന്നിധ്യമാകാന്‍ റിലയന്‍സ് തയ്യാറെടുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ്. കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറയും ഈ മത്‌സരത്തില്‍ ഒരു മുഖ്യ ഘടകമായി മാറി. സര്‍ക്കാര്‍ നിര്‍ണ്ണയിച്ച റിസര്‍വ് തുക കണ്ടെത്താനാവാതെ പലരും ലേലത്തില്‍ നിന്ന് പിന്‍‌വാങ്ങുകയാണ് ഉണ്ടായത്.

വോയ്‌സ്-ഡാറ്റ സേവനങ്ങളുടെ ഒരു സങ്കലനമായാണ് റിലയന്‍സ് തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ പോകുന്നതെന്ന് റില്‍.കോം വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റ മാത്രം ലഭ്യമാക്കിയിരുന്ന LTE സ്‌ട്രാറ്റജി പിന്തുടര്‍ന്നിരുന്നപ്പോള്‍ ആകെ മാര്‍ക്കറ്റ് വരുമാനം 750 മില്യണ്‍ (Rs 4,162 crore) ആയിരുന്നു അതില്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് വരെ 2.5 ബില്യണ്‍ (Rs 13,875 crore) സ്‌പെക്‍ട്രത്തിനായി ചിലവഴിച്ചിരുന്നത് തികച്ചും അപ്രായോഗികമായിരുന്നു. വോയ്‌സ്-ഡാറ്റ സേവനങ്ങളുടെ ഒരു സങ്കലനം ഇതിന് പരിഹാരമായി ഒപ്പം കമ്പനിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്‌തു.

ക്രെഡിറ്റ് സ്വിസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം ഈ സങ്കലനം മേഖലയിലെ സബ്‌സ്‌ക്രൈബര്‍ മാര്‍ക്കറ്റ് റവന്യൂ ആറ് ശതമാ‍നമാക്കും. അഞ്ചാം വര്‍ഷം അത് 30% മായി വര്‍ദ്ധിക്കും. കൂടാതെ 5 വര്‍ഷം കഴിയുമ്പോള്‍ റില്‍.കോം ന്റെ 11% ഓഹരികളുടേയും, പത്ത് വര്‍ഷം കഴിയുമ്പോള്‍ 18 % ഓഹരികളുടേയും പങ്കാളിത്തം ഉണ്ടാകും എന്നും അവര്‍ പ്രവചിക്കുന്നുണ്ട്. കൂടാതെ നിലവിലെ വിപണിയിലെ മറ്റ് മത്‌സരാര്‍ത്ഥികളില്‍ നിന്ന് വളരെ കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നത് മേഖലയിലെ ശക്തമായ സാന്നിധ്യമായി റിലയന്‍സ് മാറും എന്നതിന്റെ സൂചന കൂടിയാണ്.

സംഗ്രഹം: ടെലികോം മേഖലയിലേക്കുള്ള Reliance Industries Limited കടന്ന് വരവ് ശക്തമായ മത്‌സരം നിലനില്‍ക്കുന്ന ഒരു വിപണിയ്‌ക്ക് തുടക്കം കുറിക്കും. 2 ജി ലേലത്തിലും സാന്നിധ്യമറിയിക്കുന്നതോടെ, RIL-ന് ഉപഭോക്താക്കള്‍ക്ക് വോയ്‌സ് ഡാറ്റ സേവനങ്ങള്‍ നല്‍കാന്‍ കഴിയും അത് വിപണിയില്‍ മേല്‍ക്കൈ നേടാനും സഹായകമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :