കോഴിക്കോട്|
WEBDUNIA|
Last Modified ചൊവ്വ, 16 നവംബര്‍ 2010 (08:18 IST)
ഏറ്റവും കുറഞ്ഞ നിരക്കില്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യാന്‍ അവസരം. ബക്രീദ് ആഘോഷത്തിനോടനുബന്ധിച്ച്, കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് എയര്‍ ഇന്ത്യയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 999 രൂപയ്ക്ക് പുറമെ നികുതി ചാര്‍ജും നല്‍കേണ്ടി വരും.
എയര്‍ ഇന്ത്യയുടെ കോഴിക്കോട്-ഷാര്‍ജ-കോഴിക്കോട് റൂട്ടില്‍ ഇതിനായി പ്രത്യേക വിമാനം തന്നെ ലഭ്യമാക്കിയിട്ടിട്ടുണ്ട്. 186 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമായ എയര്‍ഇന്ത്യാ എക്സ്പ്രസ് നവംബര്‍ 17ന് പുലര്‍ച്ചെ 12.30 ന് യാത്രയാകും.
ഈ ഓഫര്‍ പ്രത്യേക വിമാനത്തിന് മാത്രമെ ലഭിക്കൂവെന്ന് എയര്‍ഇന്ത്യ പി ആര് ഒ എ ബി ജോര്‍ജ് അറിയിച്ചു. ഇത് ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ വിമാന യാത്ര കോഴിക്കോടുനിന്ന് ഷാര്‍ജയിലേക്ക് നടത്തുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഇതേനിരക്കില്‍ യാത്ര ചെയ്യാനാകും.
തിരക്കു കുറഞ്ഞ സമയമായിട്ടം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ 85 ശതമാനം യാത്രക്കാരുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. നിരക്ക് കുറവായതിനാല്‍ ഗള്‍ഫില്‍ ജോലിനോക്കുന്ന മലയാളികള്‍ ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വന്നുപോകുന്നതാണ് യാത്രക്കാര്‍ കുറയാത്തതിന് കാരണം.