ടാറ്റയുമായി കരാറിനില്ലെന്ന് വിര്‍ജിന്‍ ഗ്രൂപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഒടുവില്‍ വിര്‍ജിന്‍ ഗ്രൂപ്പ് പെട്ടി പൂട്ടുന്നു. 2008-ല്‍ ഇന്ത്യയില്‍ കച്ചവടം തുടങ്ങിയ വിര്‍ജിന്‍ ഗ്രൂപ്പിന് ഇപ്പോഴും കൌമാരം വിടാനായിട്ടില്ല. ഇന്ത്യയില്‍ ടാറ്റാ ടെലിസര്‍വീസസുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്‍‌വാങ്ങുന്നതായുള്ള തീരുമാനം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയ ടാറ്റയുമായുള്ള ബ്രാന്‍ഡിംഗ് കരാറില്‍ നിന്ന് പിന്‍‌വാങ്ങുകയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രാന്‍ഡ് നാമം ടാറ്റാ ടെലീസര്‍വീസസ് തുടര്‍ന്നും ഉപയോഗിക്കും. ഇതിനായി ഒരു നിശ്ചിത റോയല്‍റ്റി തുക മൂന്ന് വര്‍ഷത്തേക്ക് ടാറ്റ, വിര്‍ജിന് നല്‍കുമെന്നുമാണ് അറിയുന്നത്.

ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പ് ബ്രിട്ടിഷ് ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംരംഭത്തില്‍ തങ്ങള്‍ക്കുള്ള അമ്പത് ശതമാനം ഓഹരികള്‍ ടാറ്റാ ടെലീസര്‍വീസിന് വില്‍ക്കാനൊരുങ്ങുകയാണ് വിര്‍ജിന്‍ ഗ്രൂപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് ഇരുകമ്പനികളും ധാരണയിലെത്തിയതായി അറിയുന്നു.

2008ലാണ് ടാറ്റാ ടെലീസര്‍വിസസുമായി പ്രമുഖ ബ്രിട്ടീഷ് സംരംഭകനായ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ നേതൃത്വത്തിലുള്ള വിര്‍ജിന്‍ സംയുക്ത സംരംഭത്തിന് ധാരണയായത്. ഇരു കമ്പനികള്‍ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള ടെലികോം സേവന കമ്പനി തുടങ്ങാനായിരുന്നു ഇത്. പുതിയ സംരംഭത്തിന് വിര്‍ജിന്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നതിന് നിശ്ചിത റോയല്‍റ്റി തുക ടാറ്റാ ടെലീസര്‍വീസസ് വിര്‍ജിന് നല്‍കാനും ധാരണയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :