ജോയ് ആലുക്കാസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി നാലു താരങ്ങള്‍

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 8 ജനുവരി 2013 (09:58 IST)
PRO
ജോയ് ആലുക്കാസ് നാലു പ്രമുഖതാരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്നു. ജോയ് ആലുക്കാസ് ബ്രാന്‍ഡിന്‍റെ പുതിയ വിപണന തന്ത്രമായ ആഗോളസ്പര്‍ശം ഇനി നിങ്ങള്‍ക്കരികിലും എന്ന പരസ്യ പ്രചാരണത്തില്‍ ഇവര്‍ പ്രധാന ഭാഗമാകും.

സൂപ്പര്‍ സ്റ്റാറുകളായ ആര്‍ മാധവന്‍, സുരേഷ് ഗോപി, സുദീപ്, അല്ലു അര്‍ജുന്‍ തുടങ്ങിയ താരങ്ങളാണ്ബ്രാന്‍ഡ് അംബാസഡര്‍മാരാകുന്നത്. തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇവരെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കാന്‍ തീരുമാനിച്ചത്.

മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 60 പുതിയ ഷോറൂമുകള്‍ ആരംഭിക്കാന്‍ ജോയ് ആലുക്കാസ് പദ്ധതിയിടുന്നു. പുതിയ മാധ്യമ പരസ്യ പ്രചാരണങ്ങള്‍ ഈ മാസംതന്നെ ജോയ് ആലുക്കാസിന് പ്രമുഖ സാന്നിധ്യമുള്ള ഈ മേഖലകളില്‍ ആരംഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം എന്ന ലിംക ബുക് ഓഫ് റെക്കോഡ്സിന്‍റെ അംഗീകാരം ജോയ് ആലുക്കാസിന്‍റെ ചെന്നൈ ഷോറൂമിന് ലഭിച്ചിട്ടുണ്ട്. യിഎഇയിലെ സൂപ്പര്‍ ബ്രാന്‍ഡ് എന്ന പദവി തുടര്‍ച്ചയായി മൂന്നു വര്‍ഷം ജോയ് ആലുക്കാസിന് ലഭിച്ചു.

ആദ്യമായാണ് ഒരു ബ്രാന്‍ഡിന്‍റെ പ്രചാരണത്തിനായി സന്നദ്ധനാകുന്നതെന്ന് സുരേഷ്ഗോപി. ജോയ് ആലുക്കാസിനെ ആദരിക്കുന്നു. അദ്ദേഹത്തിന്‍റെ വിജയം പ്രചോദനമാണ് അതുകൊണ്ടാണ് ജോയ് ആലുക്കാസ് കുടുംബത്തില്‍ അംഗമാകാന്‍ തീരുമാനിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഒരിക്കലും ബ്രാന്‍ഡ് പ്രചാരണത്തിന് ഇടയായിട്ടില്ലയെന്ന് സുദീപ്. ജോയ് ആലുക്കാസിലൂടെ ഇതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ജോയ് ആലുക്കാസ് ഒരു ആഗോള ബ്രാന്‍ഡാണെന്നും. ജോയ് ആലുക്കാസിന് കൂടുതല്‍ ശക്തി പകരാനും കൂടുതല്‍ വികസനം കൈവരിക്കാനും കഴിയും എന്ന് പ്രതീക്ഷിക്കുന്നെന്ന് സുദീപ്.

ആഗോള രംഗത്ത് പ്രശസ്തമായ ജോയ് ആലുക്കാസിന്‍റെ ഭാഗമായി തീരുക എന്നത് ആവേശം തരുന്ന ഒന്നാണെന്ന് അല്ലു അര്‍ജുന്‍. ജ്വല്ലറി ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ശരിയായ വിധം മനസിലാക്കുന്ന ജോയ് ആലുക്കാസ് യഥാര്‍ത്ഥ ആഗോള ബ്രാന്‍ഡാണ്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ജോയ് ആലുക്കാസിന്‍റെ അവിഭാജ്യഘടകമായി മാറാന്‍ കഴിഞ്ഞുവെന്നു വിശ്വസിക്കുന്നതായി നടന്‍ മാധവന്‍. വിശ്വാസം, ഫാഷന്‍, പുതുമ, അര്‍പ്പണ മനോഭാവം തുടങ്ങി എല്ലാ ഗുണങ്ങളും തികഞ്ഞ ജോയ് ആലുക്കാസിന്‍റെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ അഭിമാനം കൊള്ളുന്നുവെന്ന് മാധവന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :