ജെറ്റ്: മസ്കറ്റ് സര്‍വീസ് 15 മുതല്‍

തിരുവനതപുരം| WEBDUNIA| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2008 (12:56 IST)

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സ്‌ തിരുവനന്തപുരത്തു നിന്നു മസ്കറ്റിലേക്ക് പ്രതിദിന വിമാന സര്‍വീസ്‌ ആരംഭിക്കുന്നു.

സെപ്തംബര്‍ പതിനഞ്ച് മുതലാണ് ഈ വിമാന സര്‍വീസ് തുടങ്ങുന്നത്. ദിവസവും രാവിലെ 7.55 ന് തിരുവനന്തപുരത്തു നിന്നു മസ്കറ്റിലേക്കുള്ള വിമാനം പുറപ്പെടും. ഈ വിമാനം പ്രാദേശിക സമയം രാവിലെ 10.30 ന് മസ്കറ്റിലെത്തും.

മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വീസ് ദിവസവും പുലര്‍ച്ചെ 12.30 ന് മസ്കറ്റില്‍ നിന്നു പുറപ്പെടുന്ന വിമാനം (നമ്പര്‍: 9 ഡബ്ല്യു 529) അന്നേ ദിവസം വെളുപ്പിന് 5.35 ന് തിരുവനന്തപുരത്തെത്തും.

മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന നമ്പര്‍ 9 ഡബ്ല്യു 529 ഉം തിരുവനന്തപുരത്തു നിന്ന് മസ്കറ്റിലേക്കുള്ള വിമാന നമ്പര്‍ 9 ഡബ്ല്യു 530 മാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :