ജിഎസ്ടി നടപ്പാക്കുന്നത് വൈകിയേക്കും

ന്യൂഡല്‍ഹി| ശ്രീകലാ ബേബി| Last Modified തിങ്കള്‍, 10 ജനുവരി 2011 (17:47 IST)
രാജ്യത്തെ നിര്‍ദ്ദിഷ്ട ചരക്കുസേവന നികുതി (ജി എസ് ടി ) നടപ്പാക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ സംവിധാനം നടപ്പാക്കാന്‍ ഇനിയും രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്.

ജി എസ് ടി നടപ്പാക്കാന്‍ 2012 ഏപ്രില്‍ എങ്കിലുമാകുമാകുമെന്നാണ് കരുതുന്നത്. നികുതിഘടനയിലെ നിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഭിന്നത നിലനില്‍ക്കുന്നതാണ് ജി എസ് ടി നടപ്പാക്കുന്നത് വൈകാന്‍ കാരണം. സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ അധികാരം കേന്ദ്രത്തിന് നല്‍കുന്നതാണ് ജി എസ് ടിയിലെ വ്യവസ്ഥയെന്ന് സംസ്ഥാനസര്‍ക്കാരുകളുടെ ആരോപണം.

ജി എസ് ടി നടപ്പിലാക്കാനായാല്‍ പരോക്ഷനികുതിയിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :