ജറ്റ്‌ എയര്‍വേസ് വിദേശ പൈലറ്റുമാരെ പിരിച്ചുവിടും

മുംബൈ| WEBDUNIA|
ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജറ്റ്‌ എയര്‍വേസ് വിദേശ പൈലറ്റുമാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നു. ഘട്ടം ഘട്ടമായാണ് പിരിച്ചുവിടല്‍ നടപ്പാക്കുക. പുതിയ ഒഴിവുകളിലേക്ക്‌ തല്‍‌ക്കാലം നിയമനം നടത്തേണ്ടതില്ലെന്നും കമ്പനി തീരുമാനിച്ചിട്ടുള്ളതായി പിടി‌ഐ റിപ്പോര്‍ട്ട് ചെയ്തു.

പി‌ടി‌ഐ വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജറ്റ്‌ എയര്‍വേസിന്‍ന്‍റെ 1,350 പെയിലറ്റുമാരില്‍ 252 പേര്‍ വിദേശികളാണ്‌. ഇവരില്‍ എത്ര പേരെ പിരിച്ചുവിടുമെന്നത് വ്യക്തമല്ല.

ലാഭകരമല്ലാത്ത സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യപടിയെന്നോണം മുംബയ്‌-ഷാംഘായ്‌-സാന്‍ഫ്രാന്‍സിസ്കോ മേഖലയിലെ സര്‍വീസ്‌ ജറ്റ്‌ അവസാനിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ യാത്രക്കാരിലുണ്ടായ കുറവും ഇന്ധന ചെലവുകളുമാണ് സ്വകാര്യ വിമാനക്കമ്പനികളെ നഷ്ടത്തിലേക്ക് നയിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :