ചുങ്കത്ത് ജുവലറി ദുബയിലും

ദുബയ്| WEBDUNIA| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2007 (14:04 IST)

സംസ്ഥാനത്തെ മികച്ച സ്വര്‍ണ്ണാഭരണ ശാലകളില്‍ ഒന്നായ ചുങ്കത്ത് ഫാഷന്‍ ജുവലറിയുടെ ദുബയ് ഷോറൂം വ്യാഴാഴ്ച ആരംഭിക്കും. ദുബായ് കരമാ സെന്‍ററിലാണ് ചുങ്കത്ത് ഫാഷന്‍ ജുവലറി എന്ന പേരില്‍ തന്നെ ഷോറൂം ആരംഭിക്കുന്നത്.

പ്രമുഖ ചലച്ചിത്ര താരം ഇന്നസെന്‍റ് ഷോറൂം ഉദ്ഘാടനം ചെയ്യും. ഈ ഷോറൂമുകളില്‍ നിന്ന് വാങ്ങുന്ന ആഭരണങ്ങള്‍ക്ക് പണിക്കൂലി, പണിക്കുറവ് എന്നിവ നഷ്ടം വരാതെ കേരളത്തിലെ അവരുടെ ഷോറൂമുകളില്‍ നിന്ന് മാറ്റിയെടുക്കാവുന്നതാണ്. എന്നാല്‍ ഇതിന്‍റെ കാലാവധി 15 ദിവസത്തേക്ക് മാത്രമാണുള്ളത്.

നിലവില്‍ സംസ്ഥാനത്ത് കൊല്ലം, ചാലക്കുടി, അങ്കമാലി, കരുനാഗപ്പള്ളി എന്നിവിടങ്ങളിലുള്ള ചുങ്കത്ത് ജുവലറിക്ക് ഐ.എസ്.ഒ 9001:2000 അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇതുകൂടാതെ കൊല്ലത്തെ ജുവലറി ഷോറൂമില്‍ ഗോള്‍ഡ് പ്യൂരിറ്റി അനലൈസര്‍ സ്ഥാപിച്ചത് ഒരു നേട്ടമായും ചുങ്കത്ത് ഫാഷന്‍ ജുവലറി അധികൃതര്‍ കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :