റായ്പൂര്‍: ചത്തീസ്ഗഡിലെ ഉരുക്ക് വ്യവസായ മേഖലയിലേക്ക് വിവിധ ഉരുക്ക് കമ്പനികളില്‍ നിന്ന് വന്‍ നിക്ഷേപം ലഭിക്കുമെന്ന് സംസ്ഥാനത്തെ വ്യവസായ മന്ത്രി രാജേഷ് മുനാത്ത് പറഞ്ഞു.
ഈ മേഖലയിലെ 20 പ്രമുഖ കമ്പനികള്‍ ചേര്‍ന്ന് മൊത്തം 427.61 ബില്യന്‍ രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലുള്ള കമ്പനികളുടെ വികസനം, പുതിയ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുക എന്നീ ലക്‍ഷ്യങ്ങളോടെയാണ് ഈ നിക്ഷേപങ്ങളുള്ളത്. ഇത് സംബന്ധിച്ച് 20 കമ്പനികളും സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പ് വച്ചുകഴിഞ്ഞു.
റായ്ഗഡ് ജില്ലയില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍റ് പവര്‍ ലിമിറ്റഡ് 183 ബില്യന്‍ രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഇതിനൊപ്പം വിസാ സ്റ്റീല്‍ ലിമിറ്റഡ് 47.5 ബില്യന്‍ രൂപയും എസ്.കെ.എസ് ഇസ്പത് കമ്പനി 36.11 ബില്യന്‍ രൂപയും നിക്ഷേപം നടത്തും.
ഇവരെ കൂടാതെ സൂര്യ ഗ്ലോബല്‍ സ്റ്റീല്‍, ജൈസ്വാള്‍ നിക്കോ ലിമിറ്റഡ്, നല്‍വാ സ്റ്റീല്‍, ഗോദാവരി പവര്‍ എന്നീ കമ്പനികളും മികച്ച തോതിലുള്ള നിക്ഷേപങ്ങളാണ് നടത്തുന്നത്.
രാജ്യത്തെ മൊത്തം ഇരുമ്പയിര് നിക്ഷേപത്തില്‍ 20 ശതമാനവും ചത്തീസ്ഗഡിലാണുള്ളത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ബൈലാഡില, ധന്തേവാഡ എന്നീ തെക്കന്‍ ജില്ലകളിലാണ് ഇതില്‍ കൂടുതലുമുള്ളത്.