തിരുവനന്തപുരം|
WEBDUNIA|
Last Updated:
ശനി, 16 ഫെബ്രുവരി 2008 (12:54 IST)
സംസ്ഥാനത്തെ വിനോദസഞ്ചാര വികസനം ലക്‍ഷ്യമാക്കി നടത്തുന്ന കേരള ട്രാവല്‍ മാര്‍ട്ട് 2008 സെപ്റ്റംബര്‍ 20 മുത ല്‍ 23 വരെ കൊച്ചിയില്‍ നടക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണ അറിയിച്ചതാണിക്കാര്യം. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് ഇതു സംഘടിപ്പിക്കുന്നത്.
മന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ ടൂറിസം സെക്രട്ടറി വി. വേണു, സൊസൈറ്റി പ്രസിഡന്‍റ് ഇ. എം. നജീബ് എന്നിവരും പങ്കെടുത്തിരുന്നു. മേളയുടെ സ്പോണ്‍സര്‍മാര്‍ എയര്‍ ഇന്ത്യ, ശ്രീലങ്കന്‍ എയ ര്‍ലൈന്‍സ്, പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ എന്നിവയാണ്.
വിവിധ സ്വകാര്യ പൊതുമേഖലാ സേവന ദാതാക്കളെയും ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് കേരളത്തിലെ ടൂറിസം വിപണനത്തിന് വേഗം കൂട്ടുകയാണ് ലക്‍ഷ്യം എന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ സംരംഭമാണിത്.
ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നു 170 ഉം വിദേശ രാജ്യങ്ങളില്‍ നിന്ന് 65 ഉം പ്രതിനിധികള്‍ ഇപ്പോള്‍ തന്നെ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടാതെ അമേരിക്ക, ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.