കേബിള്‍ടിവിയുമായി തമിഴ്നാട് സര്‍ക്കാരും

ചെന്നൈ| WEBDUNIA|

അരശ് എന്ന പേരില്‍ തമിഴ്നാട് സര്‍ക്കാരും കേബിള്‍ ടിവിയുമായി രംഗത്തെത്തി. അരശ് കേബിള്‍ ടിവി കോര്‍പ്പറേഷന്‍ എന്നാണ് സ്ഥാപനത്തിന് നല്‍കിയിരിക്കുന്ന പേര്. തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി ഇതിന്‍റെ ഉദ്ഘാടനം നടത്തി.

തഞ്ചാവൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തിരുച്ചിറപ്പള്ളി എന്നീ ജില്ലകളിലാണ് ഇതിനു തുടക്കം കുറിച്ചത്. തഞ്ചാവൂരിലെ ഡിജിറ്റല്‍ കണ്ട്രോള്‍ റൂമില്‍ നിന്ന് നെറ്റ്‌വര്‍ക്കിലേക്ക് ഇതിന്‍റെ തുടക്കം കുറിച്ചു. പ്രസിദ്ധങ്ങളായ 70 - 80 പേ ചാനലുകളുമായി അരശ് കേബില്‍ ടിവി കോര്‍പ്പറേഷന്‍ കരാറിലേര്‍പ്പെട്ടതായും കരുണാനിധി പറഞ്ഞു.

ഇതിനു പുറമേ മറ്റ് ചില പ്രധാന പേ ചാനലുകളും അരശ് കേബിള്‍ ടിവി വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കരുണാനിധി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :