ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 19 സെപ്റ്റംബര്‍ 2008 (16:01 IST)
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്പ്പറേഷന് എന്ന ഒ.എന്‍.ജി.സി എണ്ണ പ്രകൃതി വാതക പര്യവേക്ഷണത്തിനായി 19,338 കോടി രൂപ നിക്ഷേപം നടത്തുന്നു.
കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ ചെലവാക്കിയ തുകയേക്കാള്‍ 10 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഈയിനത്തിലെ നിക്ഷേപം 17,651 കോടി രൂപയായിരുന്നു.
കമ്പനി ചെയര്മാന് ആര്.എസ്.ശര്‍മ്മ ഓഹരി ഉടമകളെ അറിയിച്ചതാണിത്. ഈയിനത്തില്‍ മുന്നേറുകയാണ് കമ്പനിയുടെ പ്രധാന ഉദ്ദേശം എന്നും അദ്ദേഹം പറഞ്ഞു.
2007-08 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 14 രൂപാ നിരക്കില്‍ ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിസംബറില്‍ പ്രഖ്യാപിച്ച ഇടക്കാല ലാഭവിഹിതമായ 18 രൂപ കൂടാതെയാണിത്.