കിംഗ്‌ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും: അജിത് സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കിംഗ്‌ഫിഷറിന് ലൈസന്‍സ് റദ്ദാക്കല്‍ മുന്നറിയിപ്പ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കിംഗ്‌ഫിഷറിന്റെ ലൈസന്‍‌സ് റദ്ദാക്കിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന 18 സര്‍വീസുകള്‍ മാത്രമാണ് കിംഗ്ഫിഷര്‍ ഇപ്പോള്‍ നടത്തുന്നത്. ദൈനംദിന സര്‍വീസുകള്‍ നടത്താനായി പണം കടം കൊടുക്കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചതോടെയാണ് കിംഗ്ഫിഷര്‍ തകര്‍ച്ചയിലായത്.

കിംഗ്‌ഫിഷറിന് 1.3 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയാണുള്ളത്. അതേസമയം കിംഗ്‌ഫിഷര്‍ മേധാവി വിജയ് മല്യ ഇന്നോ നാളെയോ ആയി ഡിജിസി‌എയുമായി കൂടിക്കാഴ്ച നടത്തുമെന്നും അജിത് സിംഗ് പറഞ്ഞു.

English summary:
Government may cancel Kingfisher Airlines' licence if safety norms and financial viability conditions are not met, aviation minister Ajit Singh told reporters


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :