മുംബൈ|
WEBDUNIA|
Last Modified വെള്ളി, 4 ജനുവരി 2013 (15:26 IST)
PRO
ജെറ്റ് എയര്‍വെയ്സ് ഓഹരികള്‍ യുഎഇ ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്സ് വാങ്ങുമെന്നു സൂചന. കടബാധ്യതയില്‍പ്പെട്ട കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഓഹരികള്‍ ഇത്തിഹാദ് വാങ്ങുമെന്ന സൂചനയുമുണ്ട്.
ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു ജെറ്റ് എയര്‍വെയ്സ് അറിയിച്ചു. അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും ജെറ്റ് എയര്‍വെയ്സ് അധികൃതര്‍.
ജെറ്റ് എയര്‍വെയ്സിന്റെ 24 ശതമാനം ഓഹരികള്‍ 1,800 കോടി രൂപയ്ക്കു സ്വന്തമാക്കാനാണു ഇത്തിഹാദ് എയര്‍വെയ്സ് തീരുമാനിക്കുന്നത്.
സാമ്പത്തിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ വ്യോമയാന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന മേഖലയ്ക്കു നടപടി ആശ്വാസമേകി.ഇത്തിഹാദിന്റെ ഓഹരിമൂല്യവും വിപണിയില്‍ ഉയര്‍ന്നു.