കിംഗ്ഫിഷര്‍ അക്കാഡമി വിദേശത്തേക്കും

മുംബൈ| WEBDUNIA| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2007 (11:08 IST)

യു.ബി. ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യയുടെ നിയന്ത്രണത്തിലുള്ള കിംഗ്ഫിഷര്‍ അക്കാഡമി വിദേശത്തും ശാഖകള്‍ തുറക്കുന്നു. ഇതിന്‍റെ ഭാഗമായി ദുബയ്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് അക്കാഡമി ശാഖകള്‍ ആരംഭിക്കുന്നത്.

കിംഗ് ഫിഷര്‍ അക്കാഡമി തലവന്‍ രാജേഷ് വര്‍മ്മ വെളിപ്പെടുത്തിയതാണിത്. വിദേശ ശാഖകള്‍ കൂടാതെ രാജ്യത്തെ വിവിധ നഗരങ്ങളിലായി 11 ശാഖകള്‍ കൂടി അക്കാഡമി ഉടന്‍ തുറക്കുമെന്നും വര്‍മ്മ പറഞ്ഞു.

രാജ്യത്തെ പ്രധാന പട്ടണങ്ങളായ ഡല്‍‌ഹി, ചണ്ഡിഗഢ്, ജയ്‌പൂര്‍, അഹമ്മദാബാദ്, പുനെ, താനെ, ഇന്‍ഡോര്‍, നാഗപൂര്‍, കൊല്‍ക്കത്ത, ഗുവഹത്തി, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് പുതുതായി ശാഖകള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 2008 ഓടെ പുതിയ ശാഖകള്‍ നിലവില്‍ വരും.

രാജ്യത്തെ എയര്‍ലൈന്‍സ്, ബന്ധപ്പെട്ട മറ്റ് സേവന മേഖലകള്‍ എന്നിവിടങ്ങളില്‍ വേണ്ടത്ര അനുഭവ ജ്ഞാനമുള്ള വിദഗ്ദ്ധരായ ജീവനക്കാരുടെ ദൌര്‍ലഭ്യം കണക്കിലെടുത്താണ് ഇത്തരം കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം ആരംഭിക്കാന്‍ തീരുമാനിച്ചത് എന്നും വര്‍മ്മ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :