കിംഗ് ഫിഷറില്‍ സമരകാലം അവസാനിക്കുന്നില്ല

മുംബൈ| WEBDUNIA|
PTI
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ സമരകാലം അവസാനിക്കുന്നില്ല. ബുധനാഴ്ച വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ അഞ്ചു മാസമായി ശമ്പളം ലഭിക്കാത്തതാണ് പൈലറ്റുമാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന ജീവനക്കാരെ വീണ്ടും സമരത്തിലേക്ക് തള്ളിവിട്ടത്.

സമരം മൂലം ബുധനാഴ്ച 31 വിമാനങ്ങളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്നുള്ള 22 വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള ഒമ്പത് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ശമ്പളമില്ലാത്തതില്‍ പ്രതിഷേധിച്ച് ഏപ്രിലിലും ജീവനക്കാര്‍ സമരം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :