കാപ്പി കയറ്റുമതി 6% കൂടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2008 (12:13 IST)

രാജ്യത്തെ കാപ്പി കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഏഴ് മാസത്തില്‍ 6 ശതമാനം വര്‍ദ്ധന കൈവരിച്ചു. കോഫി ബോര്‍ഡ് വെളിപ്പെടുത്തിയതാണ് ഈ വിവരം.

അവലോകന കാലയളവില്‍ കാപ്പി കയറ്റുമതി 1.5 ലക്ഷം ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.42 ലക്ഷം ടണ്‍ കാപ്പിയാണ് കയറ്റുമതി ചെയ്തത്. കാപ്പി കയറ്റുമതിയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട അനുകൂലമായ നിരവധി നടപടികളാണ് കയറ്റുമതി വര്‍ദ്ധിക്കാന്‍ കാരണം.

കാപ്പി കയറ്റുമതിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചതും ഉല്‍പ്പാദനം വര്‍ദ്ധിച്ചതും കയറ്റുമതി വര്‍ദ്ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :