സജിത്ത്|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (12:23 IST)
സാംസങ്ങ് ഗാലക്‌സി ശ്രേണിയിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ സാംസങ്ങ് ഗാലക്‌സി നോട്ട് 8 വിപണിയിലേക്കെത്തുന്നു. ആഗസ്റ്റ് 23ന് ഈ ഫോണ്‍ ന്യൂയോർക്കിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗാലക്‌സി നോട്ട് 7ന്റെ പിൻഗാമിയായി എത്തുന്ന ഈ സ്മാർട്ട്ഫോൺ പോരായ്മകളില്ലാത്ത ഒരു ഉല്പന്നമായിരിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
സാംസങ്ങ് ഗാലക്‌സി നോട്ട് 8 ന്‍റേതെന്നു കരുതുന്ന ചിത്രങ്ങൾ അടുത്തകാലത്താണ് പുറത്തുവന്നത്. ഏവരുടേയും മനംകവരുന്ന രൂപകൽപ്പനയോടെയായിരിക്കും ഈ ഫോണ്‍ എത്തുകയെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. സ്നാപ്ഡ്രാഗൺ
835 അല്ലെങ്കിൽ
എക്സിനോക്സ്
8895 പ്രോസസറുമായി എത്തുന്ന ഫോണിൽ 4ജിബി അല്ലെങ്കിൽ
6ജിബി റാമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
6.3 ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പർ AMOLED ഇൻഫിനിറ്റി ഡിസ്പ്ലയുമായി എത്തുന്ന ഫോണിൽ 12 മെഗാപിക്സൽ വീതമുള്ള ഇരട്ട ക്യാമറകളാണുള്ളത്. 8 എംപി സെൽഫിഷൂട്ടർ പ്രതീക്ഷിക്കുന്ന ഫോണിൽ 64/128 ജിബി യു എഫ് എസ് 2.1 സ്റ്റോറേജായിരിക്കും ഉണ്ടാവുക.4G VoLTE, GPS, Bluetooth 5.0, Wi-Fi 802.11 a/b/g/n/ac കണക്റ്റിവിറ്റികളുള്ള ഫോണിൽ അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്ന 3300 mAh ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.