ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2010 (15:03 IST)
രാജ്യത്തെ കയറ്റുമതി മേഖലയില്‍ മികച്ച മുന്നേറ്റം. സെപ്റ്റംബറില്‍ രാജ്യത്തെ കയറ്റുമതിയില്‍ 23.2 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ 18.02 ബില്യന്‍ ഡോളറിന്‍റേ കയറ്റുമതി വരുമാനമാണ് നേടിയത്. എന്നാല്‍, മേയ് മാസത്തിലെ കുതിപ്പാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ശതമാനം. മേയില്‍ 35.1% വര്‍ധനയായിരുന്നു രേഖപ്പെടുത്തിയത്.
ആഗോള സാമ്പത്തിക മാന്ദ്യ ആശങ്കകള്‍ നീങ്ങിയത് കയറ്റുമതി വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കിയെന്നാണു നിഗമനം. സെപ്റ്റംബര്‍ മാസത്തിലെ മൊത്തം ഇറക്കുമതി വരുമാനം 26.1 ശതമാനം വര്‍ധിച്ച് 27.14 ബില്യന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ടെന്ന് വാണിജ്യ സെക്രട്ടറി രാഹുല്‍ ഖുല്ലാര്‍ അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആറു മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കയറ്റുമതി 27.6 ശതമാനം വര്‍ധിച്ച് 103.30 ബില്യന്‍ ഡോളറിലെത്തി. ഇക്കാലളവില്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 166.5 ബില്യന്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇറക്കുമതി 63.2 ബില്യന്‍ ഡോളറായിരുന്നു.