കമ്പനികള്‍ ശമ്പളം വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2011 (15:28 IST)
PRO
PRO
നിത്യജീവിതച്ചിലവ് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കമ്പനികള്‍ ശമ്പളം വര്‍ധിപ്പിക്കുന്നു. തുടക്കക്കാര്‍ക്കും ജൂനിയര്‍ തലത്തിലുമുള്ളവര്‍ക്ക് 40 ശതമാനം വരെ ശമ്പളം വര്‍ധിപ്പിക്കാനാണ് സാധ്യത.

അവശ്യസാധനങ്ങളുടെ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആള്‍ക്കാരുടെ ജീവിതച്ചിലവും വര്‍ധിച്ചു. ഇതിനാലാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നത്.

എന്നാല്‍ പണപ്പെരുപ്പം കാരണം ഉയര്‍ന്ന തലത്തിലുള്ള ജോലിക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍‌വാഹമില്ലെന്നാണ് ഗ്ലോബല്‍ ഹണ്ട്സ് ഡയറക്ടര്‍ സുനില്‍ ജിയോള്‍ പറയുന്നത്. ജീവിതച്ചിലവ് ഉയരുന്നത് ഏറ്റവും പെട്ടെന്ന് ബാധിക്കുക തുടക്കക്കാരെ ആയതിനാല്‍ അവര്‍ക്ക് 30-40 ശതമാനം ശമ്പളം വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ ഒരുങ്ങുന്നതെന്നും സുനില്‍ ജിയോള്‍ പറഞ്ഞു.

കഴിഞ്ഞ മാസം പണപ്പെരുപ്പം 8.31 ശതമാനമായിരുന്നു. മാര്‍ച്ച് അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പം 9.42 ശതമാനവുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :