കപ്പയ്ക്ക് രുചികൂടി; കൂടെ വിലയും

WEBDUNIA| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2010 (10:59 IST)
PRO
PRO
റോഡ്‌വക്കിലെയും പാതയോരങ്ങളിലേയും ചായക്കടകളില്‍ സാധാരണക്കാരന്‍റെ ഇഷ്ട വിഭവമായിരുന്ന കപ്പയും മീന്‍‌കറിയും നക്ഷത്ര ഹോട്ടലുകളിലെ ആഡംബര മെനു ലിസ്റ്റിലേയ്ക്ക് ചേക്കേറിത്തുടങ്ങിയതോടെ കര്‍ഷക ബിരിയാണിക്ക് പൊള്ളുന്ന വിലയായി.

നഗരങ്ങളിലെ റെസ്റ്റോറന്‍റുകളില്‍ ഒരു സെറ്റ് കപ്പയ്ക്ക് 200 രൂപയിലേറെയാണ് ഇന്ന് വില. കിലോവിന് 16 രൂപയാ‍ണ് ഇന്ന് കപ്പയുടെ ശരാശരി വില. ഉണക്ക കപ്പയ്ക്ക് കിലോവിന് 50 രൂപവരെ വില ഉയര്‍ന്നു. എത്‌നിക് ഫുഡ് എന്ന വിഭാഗത്തില്‍ പെടുത്തി കേരളത്തനിമയുടെയും സംസ്കാരത്തിന്‍റെയും മസാലകള്‍ ചേര്‍ത്തും പല നക്ഷത്ര ഹോട്ടലുകളിലും കപ്പ സ്വാദിഷ്ടമാക്കുന്നുണ്ട്.

സാധാരണക്കാരന്‍റെ അവശ്യസാധന പട്ടികയില്‍നിന്ന് കപ്പ പുറത്തായിട്ട് ഏറെക്കാലമായി. അതേസമയം മരച്ചീനി കൃഷി കുറഞ്ഞുവരുന്നതും കപ്പയുടെ വില ഉയരാന്‍ കാരണമായിട്ടുണ്ട്. ‘മരച്ചീനി വിളയുന്ന മലയോരം ഈ മലയാളി പെണ്ണിന്‍റെ സാമ്രാജ്യം’ എന്നൊക്കെ ഇനി കവി ഭാവനയില്‍ മാത്രം കാണാനേ കഴിയൂ. ഗ്രാമങ്ങളില്‍ വന്‍ തോതിലാണ് കപ്പ കൃഷി കവുങ്ങിനും റബ്ബറിനും വഴിമാറിക്കൊടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :