കണ്‍സ്യൂമര്‍ഫെഡ്: ഓണം-റംസാന്‍ വിറ്റുവരവ്‌ 181 കോടി കവിഞ്ഞു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ്‌ നടത്തുന്ന ഓണം റംസാന്‍ വിപണന മേഖലകളിലെ വിറ്റുവരവ്‌ 181 കോടി രൂപ കവിഞ്ഞു.

ജൂലൈ ആറിന്‌ ആരംഭിച്ച ഓണം-റംസാന്‍ വിപണന കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച വരെ ഉണ്ടായിരിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ്‌ 18 മുതല്‍ 52 ശതമാനംവരെ വിലക്കുറവില്‍ വിറ്റഴിക്കുന്നത്‌. 859 കേന്ദ്രങ്ങള്‍ തുടങ്ങിയ തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചതെങ്കിലും കൂടുതല്‍ വില്‍പന തൃശൂരിലാണ്‌, 15.68 കോടി രൂപയുടെ വില്പനയാണ് നടന്നത്.

14 ജില്ലാ വിപണന മേഖലകളിലായി 125.60 കോടി രൂപയുടെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളോടനുബന്ധിച്ച്‌ നടത്തുന്ന സബ്‌സിഡി കൗണ്ടറുകളിലൂടെ 46.44 കോടി രൂപയുടെയും കണ്‍സ്യൂമര്‍ഫെഡ്‌ നേരിട്ടു നടത്തുന്ന നന്മ സ്‌റ്റോറുകളിലൂടെ 9.6 കോടി രൂപയുടെയും വില്‍പ്പന നടന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :