ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ്: ഐഎഎസ്കാരന് പണം പോയി

ജമ്മു| Venkateswara Rao Immade Setti|
PRO
2010ലെ ഐഎഎസ് ഒന്നാം റാങ്കുകാരനായ ഷാ ഫെയ്സലിന് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ പണം പോയി. ഷായുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ വിദേശത്തുള്ള കള്ളന്‍ തിരിമറി നടത്തി 75,​000 രൂപ തട്ടിയെടുത്തതിനെ തുടര്‍ന്നാണിത്.

ജമ്മുകാശ്മീര്‍ പൊലീസില്‍ തട്ടിപ്പിനെപ്പറ്റി ഷാ പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കാശ്മീര്‍ താഴ്വരയിലെ ബദഗാം ജില്ലയില്‍ റവന്യൂവകുപ്പ് അസിസ്റ്റന്റ് കമ്മീഷണറാണ് ഷാ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :