ഒരു കുപ്പി വീഞ്ഞിന് 77,000 ഡോളര്‍!

പാരിസ്| WEBDUNIA|
PRO
PRO
ഒരു കുപ്പി വീഞ്ഞിന് എത്ര രൂപ വരെ നല്‍കാന്‍ കഴിയും? നല്ല വീഞ്ഞാണെങ്കില്‍ ഒരു കുപ്പിക്ക് 77,000 ഡോളര്‍ വരെ നല്‍കാമെന്നാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നടന്ന ഒരു ലേലം തെളിയിക്കുന്നത്.

77,000 ഡോളര്‍ അഥവാ 57,000 യൂറോ നല്‍കി ഒരു കുപ്പി വീഞ്ഞ് വാങ്ങുക എന്നത് കുട്ടിക്കളിയൊന്നുമല്ല എന്ന് വാങ്ങിയവര്‍ക്കും വിറ്റവര്‍ക്കും അറിയാം. 1774 കാലഘട്ടത്തില്‍ നിര്‍മ്മിച്ച വീഞ്ഞാണ് കിഴക്കന്‍ ഫ്രാന്‍സിലെ അര്‍ബോയിസില്‍ കഴിഞ്ഞ ദിവസം റിക്കോര്‍ഡ് വിലയ്ക്ക് വിറ്റത്.

വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച ഈ വീഞ്ഞ് ലൂയി പതിനാറാമന്റെ കാലത്ത് പറിച്ചെടുത്ത മുന്തിരി വാറ്റിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കിഴക്കന്‍ ഫ്രാന്‍സില്‍ പ്രത്യേക രീതിയില്‍ നിര്‍മ്മിക്കുന്ന ‘യെല്ലോ വൈന്‍’ വിഭാഗത്തില്‍ പെടുന്ന മദ്യമാണ് റിക്കോര്‍ഡ് വിലയ്ക്ക് വിറ്റത്. ഇത്തരം വീഞ്ഞുകള്‍ കുപ്പിയിലാക്കിയ ശേഷം പത്ത് വര്‍ഷത്തേക്ക് ഉപയോഗിക്കാറില്ല. ഇവ 50 മുതല്‍ 100 വര്‍ഷക്കാലം സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നതും പതിവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :