ദുബയ്|
WEBDUNIA|
Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2007 (10:38 IST)
ഗള്‍ഫ് മേഖലയിലെ പ്രധാന വിമാന കമ്പനികളില്‍ ഒന്നായ ഒമാന്‍ എയര്‍ ഇന്ത്യന്‍ വ്യോമമേഖലാ രംഗത്ത് വന്‍ വളര്‍ച്ചയുണ്ടാകുമെന്ന് കരുതുന്നു. ഇതോടൊപ്പം ഈ മേഖലയില്‍ തങ്ങളുടെ വിഹിതം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഒമാന്‍ എയര്‍.
ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം ഇതുവരെയായി ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്ക് ഒമാനില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇതില്‍ ഒന്ന് രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്‌പൂരാണ്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്‌പൂരിലേക്കുള്ള ആദ്യ വിദേശ വിമാന സര്‍വീസാണിത്.
ഒമാന്‍ എയറിന്‍റെ പ്രധാന ലക്‍ഷ്യ മേഖലകളില്‍ ഒന്നാണ് ഇന്ത്യ. തങ്ങളുടെ ഏറ്റവും ലാഭകരമായ മേഖലകളില്‍ ഒന്നാണിതും എന്ന് ഒമാന്‍ എയറിന്‍റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ മേയ് 3 നാണ് ലക്‍നൌവിലേക്കുള്ള ഒമാന്‍ എയര്‍ വിമാന സര്‍വീസ് ആരംഭിച്ചത്. നിലവില്‍ മുംബൈ, ന്യൂഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, തിരുവനന്തപുരം, ചെന്നൈ, ലക്നൌ, ജയ്‌പൂര്‍ എന്നിവിടങ്ങളിലേക്കാണ് ഒമാനില്‍ നിന്ന് ഒമാന്‍ എയര്‍ നേരിട്ട് വിമാന സര്‍വീസ് നടത്തുന്നത്.