ഐ‌ഡി‌ബി‌ഐക്ക് 245കോടി ലാഭം

PROPRO
ഐ.ഡി.ബി.ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യ 2007-08 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ 244.99 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

അതേ സമയം 2006-07 ലെ ഇതേ കാലയളവില്‍ ബാങ്കിന്‍റെ അറ്റാദായം 213.55 കോടി രൂപയായിരുന്നു. ഈയിനത്തിലെ വര്‍ദ്ധന 14.7 ശതമാനമാണ്.

അതുപോലെ 2007-08 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തില്‍ ബാങ്കിന്‍റെ മൊത്ത വരുമാനം 20.3 ശതമാനം വര്‍ദ്ധിച്ച് 2,628.20 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ 2006-07 ലെ ഇതേ കാലയളവില്‍ ഇത് 2,185.35 കോടി രൂപയായിരുന്നു.

എന്നാല്‍ 2007-08 സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്‍റെ മൊത്തം അറ്റാദായം 26.9 ശതമാനം വര്‍ദ്ധനയോടെ 746.59 കോടി രൂപയായി ഉയര്‍ന്നു. 2006-07 ല്‍ ഇത് 588.31 കോടി രൂപയായിരുന്നു.

ബാങ്ക് 2007-08 ല്‍ 32.5 ശതമാനം വര്‍ദ്ധനയോടെ മൊത്ത വരുമാനം 7,516.82 കോടി രൂപയില്‍ നിന്ന് 9.963.11 കോടി രൂപയായും വര്‍ദ്ധിപ്പിച്ചു.
മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2008 (09:52 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :