ഐസിഐസിഐ ബാങ്ക് പ്രതിവര്‍ഷം 500 ശാഖകള്‍ തുറക്കും: കൊച്ചാര്‍
ദാവോസ്|
WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ ഓരോ വര്‍ഷത്തിലും 400 എണ്ണത്തിനും 500നും ഇടയില്‍ പുതിയ ശാഖകള്‍ തുറക്കും. ദാവോസില്‍ ലോകസാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഐ സി ഐ സി ഐ മാനേജിംഗ് ഡയറക്ടര്‍ ചന്ദാ കൊച്ചാര്‍ അറിയിച്ചതാണ് ഇക്കാര്യം.
നിലവില്‍ ഏതാണ്ട് 2,500 ശാഖകളും 5,800 എടിഎമ്മുകളുമാണ് ബാങ്കിനുള്ളത്. ബാങ്ക് ഇതിനപ്പുറം വളരണം. അതിനായാണ് വന്‍തോതില്‍ ശാഖാശൃംഖല വിപുലീകരിക്കുന്നതെന്നും ചന്ദാ കൊച്ചാര്‍ പറഞ്ഞു.
ബാങ്ക് ഓഫ് രാജസ്ഥാനെ ഏറ്റെടുത്തതിനാല്‍ നടപ്പുസാമ്പത്തികവര്‍ഷം പുതിയ ശാഖകളൊന്നും തുറന്നിട്ടില്ല. പക്ഷേ, ഏറ്റെടുക്കല്‍ 500 ശാഖകളുടെ ഗുണം ചെയ്തിട്ടുണ്ടെന്നും ചന്ദാ കൊച്ചാര്‍ പറഞ്ഞു.
ഇത്തവണത്തെ പത്മഭൂഷന്‍ പുരസ്കാരം ചന്ദാ കൊച്ചാറിന് ലഭിച്ചിരുന്നു.