മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 11 മാര്‍ച്ച് 2009 (20:16 IST)
മിക്ക ഏഷ്യന്‍ വിപണികളിലും ഇന്ന് മുന്നേറ്റം പ്രകടമായി. ചൈനയുടെ ഹാങ്സെംഗ് വിപണി 332.56 പോയന്‍റിന്‍റെ ഉയര്‍ച്ചയില്‍ 12,027 എന്ന നിലയിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്‍റെ നിക്കി 321 പോയന്‍റിന്‍റെ ഉയര്‍ച്ചയില്‍ 13,452 എന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. നേരത്തെ നിക്കി സൂചിക കുത്തനെയിടിഞ്ഞ് 26 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.
തായ്‌വാന്‍ വിപണി സൂചിക 89 പോയന്‍റ് ഉയര്‍ന്ന് 4,760 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. ദക്ഷിണ കൊറിയയുടെ സിയോള്‍ കംപോസിറ്റ് സൂചിക 35 പോയിന്‍റുയര്‍ന്ന് 1,127 എന്ന നിലയിലും സിംഗപൂരിന്‍റെ സ്ട്രെയിറ്റ് ടൈംസ് സൂചിക 20 പോയന്‍റ് ഉയര്‍ന്ന് 1,505 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഷാംഗായ് വിപണിക്ക് ഉണര്‍വ് നിലനിര്‍ത്താനായില്ല. 19 പോയന്‍റിന്‍റെ ഇടിവില്‍ 2,139 എന്ന നിലയിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്.
2009ന്‍റെ ആദ്യ രണ്ട് മാസത്തില്‍ സിറ്റി ഗ്രൂപ്പ് ലാഭത്തിലായെന്ന റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് പ്രമുഖ അമേരിക്കന്‍ വിപണികളെല്ലാം ഉയര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ഉണര്‍വാണ് ഏഷ്യന്‍ വിപണിയിലും പ്രതിഫലിച്ചത്.