എസ്ബിഐയുടെ ആദ്യ വനിതാ മേധാവിയായി അരുന്ധതി ഭട്ടാചാര്യ

മുംബൈ| WEBDUNIA|
PRO
PRO
അരുന്ധതി ഭട്ടാചാര്യയെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മേധാവിയായി തെരഞ്ഞെടുത്തു. എസ്ബിഐയുടെ ആദ്യ വനിതാ മേധാവിയാണ് അരുന്ധതി ഭട്ടാചാര്യ. നിലവിലെ മേധാവി പ്രദീപ് ചൗധരി വിരമിക്കുന്ന ഒഴിവിലാണ് അരുന്ധതി ഭട്ടാചാര്യയെത്തുന്നത്.

കാപ്പിറ്റല്‍ മാര്‍ക്കറ്റിംഗ് സര്‍വ്വീസിന്റെ മാനേജിംഗ് ഡയറക്ടറാണ് അരുന്ധതി ഭട്ടാചാര്യ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പെട്ട സമിതിയാണ് അരുന്ധതി ഭട്ടാചാര്യയെ തെരഞ്ഞെടുത്തത്.

അമേരിക്കയില്‍ നിന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിരിച്ചെത്തിയതിന് ശേഷമെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :