പ്രമുഖ ആഗോള വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസ് ഇന്ത്യയില്‍ നിക്ഷേപമിറക്കാനൊരുങ്ങുന്നു. യോജിച്ച പങ്കാളികളും പദ്ധതിയും ലഭിച്ചാല്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നൂറ് കോടി ഡോളര്‍ മുതല്‍ മുടക്കാനാണ് എയര്‍ബസ് ആലോചിക്കുന്നതെന്ന് കമ്പനിയുടെ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേറ്റ് ഡയറക്‌ടര്‍ സ്വാമിനാഥന്‍ ദ്വാരകാനാഥ് പറഞ്ഞു.
രാജ്യത്ത് ഉല്‍പാദനം ആരംഭിക്കുന്നതിന്‍റെ ഭാഗമായി അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ വിമാന നിര്‍മ്മാണ പ്ലാന്‍റ് ആരംഭിക്കാനാണ് എയര്‍ബസ് പദ്ധതിയിടുന്നത്.അതേസമയം ചൈനയില്‍ ആരംഭിച്ചതുപോലുള്ള എയര്‍ക്രാഫ്റ്റ് ഉത്‌പാദന സംവിധാനം ഇന്ത്യയില്‍ ആവര്‍ത്തിക്കാനല്ല കമ്പനിയുടെ ശ്രമമെന്ന് ബിസിനസ് ഡെവലപ്‌മെന്‍റ് മേധാവി എറിക് ഡെനിന്‍ പറഞ്ഞു. ഇന്ത്യയിലെ എന്‍ജിനിയറിംഗ്, സേവന മേഖലകളിലെ അനൂകൂല സാഹചര്യം മുതലെടുക്കാനായിരിക്കും കമ്പനിയുടെ ശ്രമം.
യൂറോപ്പില്‍ നിന്നും ഭാഗികമായി പ്രവര്‍ത്തനം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനും എയര്‍ബസ് പദ്ധതിയിടുന്നുണ്ട്. യൂറോപ്പിന് പുറത്ത് എയര്‍ബസിന് അഞ്ച് എന്‍ജിനിയറിംഗ് കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ഒന്ന് ബാംഗ്ലൂരിലാണ്.