രാജ്യത്തെ പ്രമുഖ ടെലികോം ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഒഫീസര്‍ കമ്പനിയിലുള്ള തന്‍റെ മുഴുവന്‍ ഓഹരി പങ്കാളിത്തവും വിറ്റു. മാര്‍ച്ച് ആറിനും ഒമ്പതിനും നടന്ന ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് എയര്‍ടെല്‍ സിഇഒ മനോജ് കോഹലി തന്‍റെ 123,000 ഓഹരികള്‍ വിറ്റത്.
അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് കോഹലി ഓഹരികള്‍ വിറ്റഴിച്ചതെന്ന് ഒരു മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഭാരതിയുടെ 1.3 മില്യണ്‍ ഡോളര്‍ വരുന്ന 0.006 ശതമാനം ഓഹരികളാണ് കോഹലിയുടെ കൈവശമുണ്ടായിരുന്നത്.
പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ദേശീയ വിപണിയില്‍ ഭാരതി ഓഹരികളുടെ മൂല്യത്തില്‍ കനത്ത ഇടിവ് സംഭവിച്ചു. ആറ് ശതമാനത്തില്‍ നിന്ന് 4.7 ശതമാനമായാണ് കമ്പനിയുടെ ഓഹരി മൂല്യം ഇടിഞ്ഞത്. സത്യം സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടപാടുകാര്‍ ആശങ്കയോടെ ഈ സംഭവത്തെ നോക്കിക്കാണുന്നതാണ് കമ്പനിയുടെ ഓഹരികള്‍ക്ക് തിരിച്ചടിയായതെന്ന് ടൌറസ് അസെറ്റ് മാനേജ്മെന്‍റ് ഡയറക്ടര്‍ ആര്‍കെ ഗുപ്ത പറഞ്ഞു.