എയര്‍ഇന്ത്യ വിമാനങ്ങളിലെ ബാഗേജ് നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സൗജന്യ ബാഗേജ് നിരക്ക് 30 കിലോയില്‍ നിന്നും 20 കിലോഗ്രാമായാണ് കുറച്ചത്.
നടപടി പിന്‍വലിക്കണമന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും വ്യോമയാന മന്ത്രി അജിത് സിംഗിനും നിവേദനം നല്‍കും
ബിസിനസ് വിഐപി ക്ലാസുകളില്‍ 10 കിലോ ബാഗേജ് ഇനി അധികമായി കൊണ്ടുപോകാമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കി. പുതിയ ആനുകൂല്യം സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്ല്യത്തില്‍ വരും.