എയര്‍ ഇന്ത്യ പുതിയ സര്‍വീസ് തുടങ്ങുന്നു

ഫ്രാങ്ക്ഫര്‍ട്ട്| WEBDUNIA|
നാഷണല്‍ ഏവിയേഷന്‍ കോര്‍പറേഷന്‍റെ കീഴിലുള്ള എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ വിപുലപ്പെടുത്തുന്നു. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കും ചിക്കാഗോയിലേക്കും ദിവസേനയുള്ള രണ്ട് പുതിയ സര്‍വീസുകള്‍ കമ്പനി ആരംഭിച്ചു. ഫ്രാങ്ക്ഫര്‍ട്ട് വഴിയായിരിക്കും രണ്ട് സര്‍വീസുകളും.

ന്യൂയോര്‍ക്കിലേക്കും ചിക്കാഗോയിലേക്കുള്ള ആദ്യ വിമാനം ശനിയാഴ്ച വൈകീട്ടാണ് മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്നത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയൊരനുഗ്രഹമായിരിക്കുകയാണ് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. ഫ്രാങ്ക്ഫര്‍ട്ടില്‍ ഒരു യൂറോപ്യന്‍ ഹബ് തുറക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ആഗോള നെറ്റ്വര്‍ക്ക് വിപുലപ്പെടുത്തുന്നതിന്‍റെയും ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് പുതിയ നീക്കങ്ങളെന്ന് എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ രത്തന്‍ ബാലി പറഞ്ഞു.

പുതിയ റൂട്ടുകള്‍ കണ്ടെത്തുന്നതിനും ന്നിലവിലുള്ള റൂട്ടിന്‍റെ ഫ്രീക്വന്‍സി വര്‍ദ്ധിപ്പിക്കാനും പുതിയ എയര്‍ക്രാഫ്റ്റുകള്‍ ഏറ്റെടുക്കാനും കമ്പനിക്ക് പദ്ധതിയുള്ളതായി രത്തന്‍ ബാലി പറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ടിനും അഹമ്മദാബാദിനുമിടയ്ക്ക് ജൂ‍ണ്‍ മാസത്തില്‍ സര്‍വീസ് ആരംഭിക്കാനും എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :