എമിറേറ്റ്സ് എയര്‍ലൈന്‍സ് കോഴിക്കോട്ടേക്ക്

ദുബായ്| WEBDUNIA| Last Modified ബുധന്‍, 2 ജൂലൈ 2008 (15:48 IST)

എമിറേറ്റ്സ് എയര്‍ലൈന്‍സ് ദുബായ് - കോഴിക്കോട് സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ ഈ മേഖലയിലെ സര്‍വീസുകളുടെ എണ്ണം ആറെണ്ണമാണ്. ഇതോടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഗല്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം സര്‍വീസുകളുടെ എണ്ണം 125 ആയി ഉയര്‍ന്നു. ജൂലൈ രണ്ട് മുതലാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത്.

സംസ്ഥാനത്തെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ തന്നെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാന സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യയില്‍ വിമാന സര്‍വീസ് നടത്തുന്ന പത്താമത്തെ സ്ഥലമാണ് കോഴിക്കോട്.

സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെ ഇന്ത്യയിലെത്തുന്ന വിദേശ വിമാന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന കമ്പനി എന്ന നേട്ടവും എമിറേറ്റ്സ് എയര്‍ലൈന്‍സ് കൈവരിച്ചു.

എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യയിലേക്കെന്നപോലെ ചൈനയിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഷാങ്‌ഹായ്, ബീജിംഗ്, ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസുകളും ആരംഭിക്കും.

കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചതോടെ ഈ പ്രദേശത്തുള്ള ഗള്‍ഫ് മലയാളികള്‍ക്ക് അവധിക്കാലത്തേക്ക് ഉപയോഗപ്രദമായി കൂടുതല്‍ വിമാന സര്‍വീസുകള്‍ ലഭിക്കുമെന്ന് കമ്പനിയുടെ പശ്ചിമേഷ്യസീനിയര്‍ വൈസ് പ്രസിഡന്‍റ് (ഓപ്പറേഷന്‍സ്) സലീം ഒബൈദുള്ള പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :