ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 27 നവംബര്‍ 2008 (14:16 IST)
രാജ്യത്ത് നേരിട്ടുള്ള നിക്ഷേപം നടത്തുന്നതിനായി 845.70 കോടി രൂപയുടെ വിവിധ നിര്‍ദ്ദേശങ്ങള്‍ക്ക് അനുമതി നല്കി. 32 വിവിധ പദ്ധതികള്‍ക്കാണ് ഈയിനത്തില്‍ അനുമതി ലഭിച്ചത്.
ഓറിയന്റല്‍ സ്ട്രക്ചറല്‍ എഞ്ചിനീയേഴ്സ് സമര്‍പ്പിച്ച 450 കോടി രൂപയുടെ നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ധനമന്ത്രി പി.ചിദംബരമാണ് ഈ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. ടെലിവിഷന്‍ എയിറ്റീന് ഇന്ത്യയ്ക്ക് മൂന്ന് പ്രാദേശിക ഭാഷകളില്‍ വണിജ്യവാര്ത്താ ചാനലുകള്‍ തുടങ്ങുന്നതിനുള്ള അനുമതിയും ഇതില്‍ പെടും.
ജര്‍മ്മന്‍ ഫുഡ് ബ്രാന്‍ഡായ ഡോ.ഈത്കറിന്റെ 110.40 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
ഇതിനൊപ്പം ഇന്ത്യന്‍ ഓയിലിന്റെ ഐപിഒ പദ്ധതിക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ എത്രത്തോളം നേരിട്ടുള്ള വിദേശ നിക്ഷേപം ഉണ്ടാവും എന്ന് വെളിപ്പെടുത്തിയിട്ടില്ല.