കുലാലമ്പൂര്‍|
WEBDUNIA|
Last Modified ബുധന്‍, 11 ജൂണ്‍ 2008 (16:01 IST)
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് വീണ്ടും 132 ഡോളറായി ഉയര്‍ന്നു. അമേരിക്കന്‍ കറന്‍സിയായ ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ കുറവാണ് എണ്ണ വില വര്‍ദ്ധിക്കാനിടയാക്കിയത്.
ഇതിനൊപ്പം എണ്ണയുടെ ലഭ്യതയിലുണ്ടായ കുറവും എണ്ണ വില വര്‍ദ്ധിപ്പിക്കാന്‍ ഇട നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഇടവേളയില്‍ സിംഗപൂര്‍ വിപണിയില്‍ എണ്ണ വില വീപ്പയ്ക്ക് 57 സെന്‍റ് വര്‍ദ്ധിച്ച് 132 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ചൊവ്വാഴ്ച ഡോളര്‍ വില വര്‍ദ്ധിച്ചത് അമേരിക്കന്‍ വിപണിയില്‍ എണ്ണ വില 3.04 ഡോളര്‍ നിരക്കില്‍ കുറഞ്ഞ് 131.31 എന്ന നിലയിലേക്ക് താണിരുന്നതാണ്. എന്നാല്‍ ബുധനാഴ്ച രാവിലെ ഇത് വീണ്ടും 132 ഡോളറായി ഉയരുകയും ചെയ്തു.
ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഏഷ്യയിലെ പ്രധാന കറന്‍സികളില്‍ ഒന്നായ ജപ്പാന്‍ യെന്നുമായ വിനിമയ നിരക്കില്‍ വ്യതിയാനം വരികയുണ്ടായി. നിലവില്‍ ഒരു ഡോളറിന് 2 യെന്‍ വര്‍ധിച്ച് വിനിമയ നിരക്ക് 107.38 യെന്‍ എന്നായിട്ടുണ്ട്.
ഇതിനൊപ്പം അമേരിക്കന്‍ എണ്ണ ശേഖരം കഴിഞ്ഞയാഴ്ച 1.4 ബില്യന്‍ വീപ്പയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതും എണ്ണയുടെ ആവശ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ വില വര്‍ദ്ധനയ്ക്കും കാരണമായി.
ഇതിനൊപ്പം ഏഷയിലെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ചൈനയില്‍ മേയ് മാസമുണ്ടായ ഭൂകമ്പം എണ്ണ ഉപഭോഗം 5.5 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
എണ്ണയുടെ വില ഒരളവ് പിടിച്ചുനിര്‍ത്താനായി പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമായ സൌദി അറേബ്യ പ്രതിദിന എണ്ണ ഉല്‍പ്പാദനം 5 ലക്ഷം വീപ്പയായി ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും എണ്ണ വിലയില്‍ ഇത് കാര്യമായ സ്വാധീനം ചെലുത്തിയില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.