എണ്ണബില്ലില്‍ ഇന്ത്യക്ക് 9 ബില്യണ്‍ ഡോളര്‍ ലാഭം

ഹൈദരാബാദ്‍| WEBDUNIA|
ആന്ധ്രയുടെ കിഴക്കന്‍ തീരദേശമേഖലയിലെ കൃഷ്‌ണ-ഗോദാവരി തടത്തില്‍ (കെ ജി ഡി 6) നിന്ന്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രകൃതിവാതക ഉല്‍പ്പാദനം തുടങ്ങിയതോടെ വാര്‍ഷിക എണ്ണ ഇറക്കുമതില്‍ ഇന്ത്യ പ്രതിവര്‍ഷം ലാഭിക്കുന്നത് ഒമ്പത് ബില്യണ്‍ ഡോളര്‍.

കൃഷ്‌ണ-ഗോദാവരി തടത്തില്‍ റിലയന്‍സ് കണ്ടെത്തിയിട്ടുള്ള 18 പ്രകൃതിവാതക നിക്ഷേപങ്ങളില്‍ ധീരുഭായ്-1. ധീരുഭായ്-3 എന്നീ രണ്ട് ശേഖരങ്ങളില്‍ നിന്നാണ് ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഉല്‍പ്പാദനം തുടങ്ങിയത്.

ദിവസേന 15 മില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതിവാതകം രാജ്യത്തെ യൂറിയ നിര്‍മാണശലകളിലേക്ക് നല്‍കുന്നതോടെ രാസവളി സബ്സിഡി ഇനത്തില്‍ നല്‍കുന്ന 3000 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.

ഇതിനു പുറമെ 18 എം എം സി ഡി, വൈദ്യുതി പ്ലാന്‍റുകളിലേക്ക് നല്‍കുന്നതിലൂടെ 250 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പാക്കാനാവും. ജൂലൈയില്‍ ഉല്‍പ്പാദനം 40 എം എം സി ഡിയായും ഒരു വര്‍ഷത്തിനുള്ളില്‍ 80 എം എം സി ഡിയായും ഉയര്‍ത്തുമെന്ന് പെട്രോളിയം സെക്രട്ടറി ആര്‍ എസ് പാണ്ഡെ പറഞ്ഞു.

2002ലാണ് ആന്ധ്രയുടെ കിഴക്കന്‍ തീരദേശമേഖലയിലെ കൃഷ്‌ണ-ഗോദാവരി തടത്തില്‍ റിലയന്‍സ് വന്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് കുറഞ്ഞത് ഒമ്പതു വര്‍ഷത്തെയെങ്കിലും കഠിന പ്രയത്നം കൊണ്ടുമാത്രമേ പ്രകൃതിവാതകം കരയിലെത്തിക്കാന്‍ കഴിയൂ എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് എഴു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച് റിലയന്‍സ് ചരിത്രം കുറിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഇത് പുതിയ റെക്കോര്‍ഡാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :